കോമാന് വ്യക്തിത്വം ഇല്ല എന്ന് സുവാരസ്

20210525 112856
- Advertisement -

ബാഴ്സലോണ കഴിഞ്ഞ സീസൺ അവസാനം തന്നെ പുറത്താക്കിയ രീതിയെ വിമർശിച്ച് ലൂയിസ് സുവാരസ് രംഗത്ത്. ബാഴ്സലോണയുടെ ഇപ്പോഴത്തെ പരിശീലകൻ റൊണാൾഡ് കോമന് ഒരു വ്യക്തിത്വം ഇല്ല എന്ന് സുവാരസ് പറഞ്ഞു. അദ്ദേഹം ഒരു ദിവസം ബാഴ്സലോണയിൽ തന്നെ എണ്ണുന്നില്ല എന്നും ടീമിലേക്ക് പരിഗണിക്കില്ല എന്നും പറഞ്ഞു. അടുത്ത ദിവസം കാര്യങ്ങൾ തീരുമാനം ആയില്ല എങ്കിൽ വിയ്യറയലിന് എതിരെ ടീമിൽ ഉണ്ടാകും എന്നും പറഞ്ഞു. കോമാന് ഒരു വ്യക്തിത്വം ഇല്ല എന്ന് താൻ അന്ന് മനസ്സിലാക്കി‌. സുവാരസ് പറഞ്ഞു.

ബാഴ്സലോണ മുൻ പ്രസിഡന്റ് ബാർതമെയു ആണ് തന്നെ ഏറ്റവും മോശമായി ട്രീറ്റ് ചെയ്തത് എന്നും സുവാരസ് പറഞ്ഞു. ബാർതമെയു എല്ലാ കാര്യങ്ങളും നേരെ മാധ്യമങ്ങളോടാണ് പറഞ്ഞത്. ഇതൊക്കെ തന്നോട് നേരിട്ടായിരുന്നു പറയേണ്ടത് എന്നും സുവാരസ് പറഞ്ഞു. ബാഴ്സലോണയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിശീലകൻ ലൂയി എൻറികെ ആയിരുന്നു എന്നും സുവാരസ് പറഞ്ഞു. ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസ് ഇപ്പോൾ കിരീടം നേടിയ സന്തോഷത്തിലാണ്.

Advertisement