സ്പെയിനിൽ അനിശ്ചിത കാലത്തേക്ക് ഫുട്ബോൾ നിർത്താൻ തീരുമാനം

- Advertisement -

കൊറോണ പടരുന്ന സാഹചര്യത്തിൽ സ്പെയിനിലും ഫുട്ബോൾ പുനരാരംഭിക്കുന്നത് വൈകും എന്ന് ഉറപ്പായി. സ്പെയിനും കൊറോണ ഭീതിയിൽ ആയതിനാൽ നേരത്തെ രണ്ടാഴ്ചത്തേക്ക് എല്ലാ മത്സരങ്ങളും ഉപേക്ഷിക്കാൻ ലാലിഗ തീരുമാനിച്ചിരുന്നു. ആ തീരുമാനം അനിശ്ചിത കാലത്തേക്ക് മാറ്റുവാൻ ആണ് സ്പാനിഷ് എഫ് എയുടെ പുതിയ തീരുമാനം.

ലാലിഗ മാത്രമല്ല സ്പെയിനിലെ ഒരു ഫുട്ബോൾ മത്സരവും ഇനി പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ നടക്കില്ല. മെയ് അവസാനം വരെ ഇതാകും ഗതി എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ മത്സരം നിർത്തിവെക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു.

Advertisement