ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണെന്നും ഗെയിംസ് മാറ്റിവയ്ക്കുന്നത് ഒരു ഉപാധിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ തങ്ങള്‍ ഇത്തവണ ഒളിമ്പിക്സിനില്ലെന്ന് കാനഡയും താരങ്ങള്‍ 2021ലേക്ക് തയ്യാറെടുപ്പ് ആരംഭിക്കണമെന്ന് ഓസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Previous articleസ്പെയിനിൽ അനിശ്ചിത കാലത്തേക്ക് ഫുട്ബോൾ നിർത്താൻ തീരുമാനം
Next articleആഴ്സണൽ താരങ്ങളോട് പരിശീലനത്തിനു വരണ്ട എന്ന നിർദ്ദേശവുമായി ക്ലബ്