സാഞ്ചോയെ ചെൽസി ടീമിലേക്ക് എത്തിക്കണം എന്ന് ടെറി

ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയെ ചെൽസി സ്വന്തമാക്കണം എന്ന് ചെൽസി ഇതിഹാസം ടെറി. സാഞ്ചോയുടെ സാന്നിദ്ധ്യം ചെൽസിയെ കൂടുതൽ കരുത്തരാക്കി മാറ്റും എന്നാണ് ടെറി പറയുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച യുവതാരമാണ് സാഞ്ചോ. ചെൽസിയിൽ ഉള്ള മറ്റുയുവതാരങ്ങൾക്ക് ഒപ്പം സാഞ്ചോ കൂടെ എത്തിയാൽ അത് ആരാധകർക്ക് ഏറെ സന്തോഷം നൽകും എന്നും ടെറി പറഞ്ഞു.

സാഞ്ചോയെ ഈ സീസണോടെ ഡോർട്മുണ്ട് വിൽക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ അടക്കം വൻ ക്ലബുകൾ ഒക്കെ സാഞ്ചോയെ സ്വന്തമാക്കാനായി നടക്കുന്നുണ്ട്. ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇതുവരെ ഡോർട്മുണ്ടിനായി 69 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 33 അസിസ്റ്റും സാഞ്ചോ നേടിയിട്ടുണ്ട്.

Previous articleഐ പി എൽ ഉപേക്ഷിച്ചേക്കും, നിർണായക തീരുമാനം നാളെ
Next articleസ്പെയിനിൽ അനിശ്ചിത കാലത്തേക്ക് ഫുട്ബോൾ നിർത്താൻ തീരുമാനം