“ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക് തിരികെ വരില്ല, വിനീഷ്യസിനെ ആർക്കും വിട്ടുകൊടുക്കില്ല”

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി റയലിലേക്ക് തിരികെ വരില്ല എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. റൊണാൾഡോ ഇപ്പോൾ അടഞ്ഞ അദ്ധ്യായമാണ്. റൊണാൾഡോയെ തിരികെ കൊണ്ടുവരാൻ ക്ലബ് ഉദ്ദേശിക്കുന്നെ ഇല്ല എന്ന് പെരസ് പറഞ്ഞു. സെർജിയോ റാമോസ് ക്ലബിൽ തുടരുമെന്ന് ഉറപ്പില്ല എന്നും അദ്ദേഹം പറഞ്ഞു. റാമോസുമായി ചർച്ചകൾ നടത്തുക ആണെന്നും എന്നാൽ ക്ലബിന്റെ സാമ്പത്തി സ്ഥിതി നോക്കേണ്ടതുണ്ട് എന്നും പെരസ് പറഞ്ഞു.

എന്ത് തന്നെ വന്നാലും റയൽ മാഡ്രിഡ് വിനീഷ്യസ് ജൂനിയറിനെ ആർക്കും വിട്ടു നൽകില്ല എന്നും അദ്ദേഹം പറഞ്ഞു. വിനീഷ്യൽ വിലമതിക്കാൻ കഴിയാത്ത താരമാണ്. എമ്പപ്പെയ്ക്ക് പകരമായി പി എസ് ജി ആവശ്യപ്പെട്ടാൽ പോലും വിനീഷ്യസിനെ വിട്ടു നൽകില്ല എന്നും പെരസ് പറഞ്ഞു.

Advertisement