“തന്നെ റൊണാൾഡോയുമായി താരതമ്യം ചെയ്യരുത്, റൊണാൾഡോ ഒന്നേ ഉള്ളൂ”

Newsroom

തന്നെ ബ്രസീൽ ഇതിഹാസം റൊണാൾഡോയുമായി താരതമ്യം ചെയ്യരുത് എന്ന് റയൽ മാഡ്രിഡിന്റെ യുവതാരം. ഇന്നലെ റയലിനായി അരങ്ങേറിയ റോഡ്രിഗോ കളത്തിൽ ഇറങ്ങി 90 സെക്കൻഡ് കൊണ്ട് തന്റെ ആദ്യ ഗോൾ നേടിയിരുന്നു. റോഡ്രിഗോയുടെ ശൈലി റൊണാൾഡോയെ ഓർമ്മിപ്പിക്കുന്നതാണ് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ തന്നെ റൊണാൾഡോയുമായി താരതമ്യം ചെയ്യരുത് എന്ന് യുവതാരം പറഞ്ഞു.

റൊണാൾഡോ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നാണ്. ബ്രസീൽ സൃഷ്ടിച്ച താരങ്ങളിൽ ഏറ്റവും മികച്ച ഒരു താരം. അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രമേ ഉണ്ടാകു എന്നും റോഡ്രിഗോ പറഞ്ഞു. 18കാരനായ താരം 21ആം നൂറ്റാണ്ടിൽ ജനിച്ച റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ സ്കോറർ ആയി ഇന്നലെ മാറി. ഇന്നലെ ഗോൾ നേടിയത് വിശ്വസിക്കാൻ പറ്റാത്ത നിമിഷം ആയിരുന്നു എന്ന് താരം പറഞ്ഞു. സിദാൻ തന്നെ സമ്മർദ്ദങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട് എന്നും റോഡ്രിഗോ പറഞ്ഞു