ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യ TNCA പ്രസിഡന്റ്

Photo Credit: V. Ganesan
- Advertisement -

മുൻ ബി.സി.സി.ഐ ചീഫ് ആയിരുന്ന ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് രൂപ ഗുരുനാഥ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2013ലെ ഐ.പി.എൽ വിവാദത്തിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ ഗുരുനാഥ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ക്രിക്കറ്റ് ബോർഡിൻറെ തലപ്പത്ത് ഒരു വനിതാ എത്തുന്നത്.

കഴിഞ്ഞ ദിവസം നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞതോടെ രൂപ ഗുരുനാഥ് മാത്രമായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ 87മത്തെ വാർഷിക മീറ്റിങ്ങിലാണ് പ്രസിഡന്റായി രൂപ ഗുരുനാഥിനെ തിരഞ്ഞെടുത്തത്. രൂപ ഗുരുനാഥിനെ കൂടാതെ സിറ്റി വൈസ് പ്രെസിഡന്റായി ശ്രീനിവാസ് രാജിനെയും ഡിസ്ട്രിക്ട് വൈസ് പ്രെസിഡന്റായി അശോക് സിഗമാണിയെയും നിയമിച്ചിട്ടുണ്ട്.

Advertisement