കേരളത്തിനെതിരെ സൗരാഷ്ട്രക്ക് 187 റൺസ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രക്ക് 187 റൺസ് വിജയ ലക്‌ഷ്യം. മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ കേരളം 34 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ186 റൺസാണ് നേടിയത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ വിഷ്ണു വിനോദും വിനൂപ് മനോഹരനും ചേർന്ന് 11.3 ഓവറിൽ 88 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ തുടർന്ന് വന്ന ക്യാപ്റ്റൻ റോബിൻ ഉത്തപ്പക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല.

കേരളത്തിന് വേണ്ടി ഓപ്പണർ വിഷ്ണു വിനോദ് 40 പന്തിൽ 41 റൺസും വിനൂപ് മനോഹർ  വെറും 30 പന്തിൽ 47 റൺസുമെടുത്താണ് പുറത്തായത്. റോബിൻ ഉത്തപ്പ 5 റൺസിന് പുറത്തായപ്പോൾ സാംസൺ 16 റൺസും സച്ചിൻ ബേബി 26 റൺസും എടുത്ത് പുറത്തായി. വാലറ്റത്ത് സിജിമോൻ ജോസഫ് 22 റൺസ് എടുത്തും പുറത്തായി.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുന്നത് സ്വപ്നം, താൻ തയ്യാർ” – വെങ്ങർ
Next article“തന്നെ റൊണാൾഡോയുമായി താരതമ്യം ചെയ്യരുത്, റൊണാൾഡോ ഒന്നേ ഉള്ളൂ”