റോഡ്രിഗോ മൂന്ന് മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും

Img 20201226 163935
- Advertisement -

റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോയുടെ പരിക്ക് സാരമുള്ള തന്നെ. നേരത്തെ ഒരു മാസം പുറത്ത് ഇരിക്കേണ്ടി വരും എന്ന് കരുതിയ താരം അടുത്ത് ഒന്നും കളത്തിലേക്ക് മടങ്ങി എത്തില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസം എങ്കിലും താരം പുറത്ത് ഇരിക്കേണ്ടി വരും എന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രാനഡയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ റോഡ്രിഗോ ഗ്രൗണ്ടിൽ നിന്ന് സ്ട്രെച്ചറിൽ ആയിരുന്നു പുറത്ത് പോയത്. മസിൽ ഇഞ്ച്വറിയാണ് ഏറ്റിരിക്കുന്നത്. താരം ലോണിൽ പോകുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ഈ പരിക്ക് വന്നത്. 19കാരനായ താരം ഇതിനകം തന്നെ 40ൽ അധികം മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. 9 ഗോളുകളും താരം ക്ലബിനായി നേടി.

Advertisement