വെടിക്കെട്ടുമായി പൂരൻ, അവസാന 9 ഓവറിൽ 129 റൺസ് അടിച്ച് മെൽബൺ സ്റ്റാർസ്

20201226 174340
credit: Twitter

ബിഗ് ബാഷ് സീസണിലെ തന്റെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി വെസ്റ്റിൻഡീസ് താരം പൂറാൻ. സിഡ്നി സിക്സേഴ്സിന് എതിരായ മത്സരത്തിൽ ആയിരുന്നു പൂറാന്റെ വെടിക്കെട്ട് കണ്ടത്. മെൽബൺ സ്റ്റാർസ് പൂറാന്റെയും മാൽസ്വെലിന്റെയും മികവിൽ 193 റൺസ് എന്ന വിജയ ലക്ഷ്യം ഉയർത്തി. 4 വിക്കറ്റിന് 49 റൺസ് എന്ന നിലയിൽ പതറിയ മെൽബൺ സ്റ്റാർസിനെ മാക്സ്വെലും പൂറാനും ആണ്. 193-5 എന്ന നിലയി എത്തിച്ചത്.

പൂറാൻ 26 പന്തിൽ നിന്ന് 65 റൺസ് എടുത്താണ് പുറത്തായത്. എട്ടു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്ന ഇന്നിങ്സ് ആയിരുന്നു. 17 പന്തിൽ തന്നെ അദ്ദേഹം അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. മാക്സ്‌വെൽ 47 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും അഞ്ചു സിക്സും മാക്സ്‌വെൽ നേടി. അവസാന 54 പന്തിൽ നിന്ന് 129 റൺസ് ആണ് മെൽബൺ സ്റ്റാർസ് അടിച്ചു കൂട്ടിയത്.

Previous articleറോഡ്രിഗോ മൂന്ന് മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും
Next articleപ്രീമിയർ ലീഗിൽ റാഷ്ഫോർഡിന് 50 ഗോളുകൾ