സയ്യിദ് മുസ്താഖ് അലി ട്രോഫിക്കും ധോണി ഇല്ല

Msdhoni3

സയ്യിദ് മുസ്താഖ് അലി ടി20 ടൂർണമെന്റ് കളിക്കാൻ വേണ്ടി ധോണി മടങ്ങി വരും എന്ന് പ്രതീക്ഷിച്ചവർക്ക് ഒക്കെ നിരാശ. ഇന്ന് ജാർഖണ്ഡ് ടീം പ്രഖ്യാപിച്ചപ്പോൾ ധോണി ടീമിൽ ഉൾപ്പെട്ടിട്ടില്ല. അടുത്ത ഐ പി എല്ലിനു വേണ്ടി ഒരുങ്ങാനായി സയ്യിദ് മുസ്താഖ് അലി ട്രോഫി മുതൽ ധോണി കളിച്ചു തുടങ്ങും എന്നാണ് കരുതിയിരുന്നത്‌. എന്നാൽ ഇനി അടുത്ത ഐ പി എല്ലിൽ മാത്രം കളിച്ചാൽ മതി എന്നാണ് ധോണിയുടെ തീരുമാനം.

നേരത്തെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ ഐ പി എല്ലിൽ മോശം പ്രകടനം ആയിരുന്നു എങ്കിലും ഐ പി എല്ലിൽ കളിക്കുന്നത് തുടരും എന്നും താരം പറഞ്ഞിരുന്നു. ധോണിയുടെ അഭാവത്തിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഇഷൻ കിഷൻ ആണ് ജാർഖണ്ഡ് ടീമിനെ നയിക്കുന്നത്.

Jharkhand- Ishan Kishan (captain), Pankaj Kumar, Kumar Deobrat, Saurav Tiwari, Uttakarsh Singh,  Anand Singh, Virat Singh (Vice Captain), Vikash Vishal, Anukul Roy, Shahbaaz Nadeem, Sonu Kumar Singh, Varun Aaron, Rahul Shukla, Monu Kumar Singh, Vivekanand Tiwari, Bala Krishna, Aashish Kumar, Satya Setu.

Previous articleകേരള ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ കൂടുതൽ പോയിന്റ് അർഹിക്കുന്നുണ്ട് എന്ന് ഹൈദരാബാദ് പരിശീലകൻ
Next articleറോഡ്രിഗോ മൂന്ന് മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും