ബെൻസീമയുടെ ബ്രേസ്‌, മൂന്നാം സ്ഥാനത്ത് റയൽ

- Advertisement -

കരീം ബെൻസീമയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡിന് ല ലീഗെയിൽ കൂറ്റൻ ജയം. എസ്പാനിയോളിനെ 2-4 ന് മറികടനാണ് മാഡ്രിഡ് ജയം സ്വന്തം പേരിലാക്കിയത്. ജയത്തോടെ 39 പോയിന്റുള്ള റയൽ ലീഗിൽ മൂന്നാം സ്ഥാനത്താണ്. മത്സരത്തിൽ റാഫേൽ വരാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും അത് മുതലാക്കാൻ എസ്പാനിയോൾ താരങ്ങൾക്കായില്ല.

ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യമാണ് റയൽ മസരത്തിൽ സ്ഥാപിച്ചത്. നാലാം മിനുട്ടിൽ തന്നെ ബെൻസീമയുടെ ആദ്യ ഗോളിൽ റയൽ ലീഡ് നേടി. 15 മിനുട്ട് പിന്നിട്ടപ്പോൾ ക്യാപ്റ്റൻ റാമോസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. പക്ഷെ പത്ത് മിനുട്ടുകൾക്ക് ശേഷം ബാറ്റിസ്റ്റാവോയിലൂടെ എസ്പാനിയോൾ ഒരു ഗോൾ മടക്കിയതോടെ അവർക്ക് തിരിച്ചു വരവിന് അവസരം ഒരുങ്ങിയെങ്കിലും ആശയ പകുതിക്ക് മുന്നേ ബെൻസീമ വീണ്ടും വല കുലുക്കി റയലിന്റെ 2 ഗോൾ ലീഡ് പുനസ്ഥാപിച്ചു.

രണ്ടാം പകുതിയിൽ 64 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയതോടെ റയലിന്റെ ഗോൾ വേട്ട പൂർത്തിയായി. പക്ഷെ 72 ആം മിനുട്ടിൽ വരാൻ ചുവപ്പ് കാർഡ് കണ്ടതോടെ റയലിന് അപായ സൂചന മുഴങ്ങിയെങ്കിലും കൂടുതൽ പരികില്ലാതെ തന്നെ മത്സരം അവസാനിപ്പിക്കാൻ അവർക്കായി. 82 ആം മിനുട്ടിൽ റോസാലസ് എസ്പാനിയോളിന്റെ രണ്ടാം ഗോളും നേടിയെങ്കിലും ഏറെ വൈകിയിരുന്നു.

Advertisement