ഹിഗ്വയിൻ അരങ്ങേറി, ചെൽസിക്ക് ജയം

- Advertisement -

മികച്ച ജയത്തോടെ ചെൽസി എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ പ്രവേശിച്ചു. ഷെഫീൽഡ് വെനസ്ഡേയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് ചെൽസി അടുത്ത റൌണ്ട് ഉറപ്പാക്കിയത്. വില്ലിയൻ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.

ലീഗ് കപ്പിൽ സ്പർസിനെ മറികടന്ന ടീമിൽ നിന്ന് സമ്പൂർണ്ണ മാറ്റങ്ങളുമായാണ് സാരി ചെൽസിയെ ഇറക്കിയത്. പുത്തൻ താരം ഗോണ്സാലോ ഹിഗുവെയ്നും ആദ്യ ഇലവനിൽ അവസരം നേടി. മത്സരത്തിൽ ആദ്യ പെനാൽറ്റി ഷെഫീല്ഡിന് ലഭിച്ചെങ്കിലും WAR ചെൽസിയുടെ രക്ഷക്ക് എത്തി. പിന്നീട് ആസ്പിലിക്വെറ്റയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി വില്ലിയൻ ചെൽസിയെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ യുവ താരം കാലം ഹഡ്സൻ ഓഡോയിയാണ് ലീഡ് ഉയർത്തിയത്. പിന്നീട് കളി തീരാൻ 7 മിനുട്ട് ബാക്കി നിൽക്കേ ജിറൂഡിനെ മികച്ച അസിസ്റ്റിൽ വില്ലിയൻ മൂന്നാം ഗോളും നേടി ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കി. നിലവിലെ എഫ് എ കപ്പ് ജേതാക്കളാണ് ചെൽസി.

Advertisement