വിയ്യാറയലിനോട് തോൽവി, റയൽ മാഡ്രിഡിന് തിരിച്ചടി

Picsart 23 01 07 23 51 21 000

Lഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനുള്ള റയൽ മാഡ്രിഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകി വിയ്യാറയലിന് അട്ടിമറി വിജയം. വിയ്യാറയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ വിജയം കണ്ടു. ഇതോടെ നാളെ അത്ലറ്റികോ മാഡ്രിഡിനെ നേരിടാൻ പോവുന്ന ബാഴ്‌സക്ക് മുകളിൽ പോയിന്റ് ടേബിളിൽ ലീഡുമായി സമ്മർദ്ദം നൽകാനുള്ള അവസരം ആൻസലോട്ടിയും ടീമും കൈവിട്ടു. ഇരുടീമുകൾക്കും മുപ്പത്തിയെട്ടു പോയിന്റ് വീതമാണ് ഉള്ളത്. വിയ്യാറയലിന് അഞ്ചാം സ്ഥാനത്തേക്കും കയറാൻ സാധിച്ചു.

റയൽ 23 01 07 23 50 32 534

കിക്കെ സെറ്റിയന് കീഴിൽ ആദ്യം തപ്പിതടഞ്ഞിരുന്ന വിയ്യാറയൽ താളം കണ്ടെത്തിയതിന്റെ സൂചന നൽകിയ മത്സരം ആയിരുന്നു ഇത്. അയാക്‌സിലേക്ക് ചേക്കേറിയ റുള്ളിക്ക് പകരം പെപ്പെ റെയ്‌ന ആണ് പോസ്റ്റിന് കീഴിൽ എത്തിയത്. വിങ്ങുകളിൽ ചുക്വെസെയും യേറെമി പിനോയും മാഡ്രിഡ് പ്രതിരോധത്തിന് തുടർച്ചയായി തലവേദന തീർത്തു. വിനിഷ്യസിനെ പിടിച്ചു കെട്ടാൻ ഫോയ്ത്തിനായെങ്കിലും ബ്രസീലിയൻ താരം പലപ്പോഴും കേട്ടുപൊട്ടിച്ചു അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. ആദ്യ മിനിറ്റിൽ തന്നെ പരെഹോക്ക് ലഭിച്ച അവസരം മാഡ്രിഡിനുള്ള സൂചന ആയിരുന്നു. വലത് വിങ്ങിൽ നിന്നും ബോക്സിലേക്ക് ഓടിക്കയറിയ എഡർ മിലിറ്റവോക്ക് ലഭിച്ച മികച്ചൊരു അവസരം വലയിൽ എത്തിക്കാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. അലക്‌സ് ബയെനയുടെ ഷോട്ട് പുറത്തേക്ക് പോയായപ്പോൾ പറെഹോയുടെ ഷോട്ട് കുർട്ടോ കൈക്കലാക്കി.

രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ വിയ്യാറയൽ ലീഡ് എടുത്തു. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോൾ മൊറിണോ ബോക്സിനുള്ളിലേക്ക് യേറെമി പിനോക്ക് നൽകുമ്പോൾ മാർക്ക് ചെയ്യാൻ റയൽ താരങ്ങൾ ഇല്ലായിരുന്നു. താരം അനായാസം പന്തു വലയിൽ എത്തിച്ചു. ഇതോടെ റയൽ ആക്രമണം കടുപ്പിച്ചു. പേപ്പേ റെയ്‌ന സ്ഥാനം തെറ്റി നിന്ന പോസ്റ്റിലേക്ക് ബെൻസിമ ഉന്നം വെച്ചെങ്കിലും വിയ്യാറയൽ താരങ്ങൾ തടയാൻ എത്തിയിരുന്നു. ഈ മുന്നേറ്റത്തിന് ഇടക്ക് ബോക്‌സിനുള്ളിലേക്ക് ഉയർന്നു വന്ന ബോളിൽ ഫോയ്ത്തിന്റെ കൈ തട്ടിയിയിരുന്നതിനാൽ റയൽ താരങ്ങൾ പെനാൽറ്റി ആവശ്യപ്പെട്ടു. വാർ ചെക്ക് ചെയ്ത റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കരീം ബെൻസിമ അനായാസം ലക്ഷ്യം കണ്ടു. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം എതിർ ബോക്‌സിൽ ഡേവിഡ് അലാബയും ഹാൻഡ് ബോൾ വഴങ്ങിയത് മാഡ്രിഡിന് തിരിച്ചടി ആയി. കിക്ക് എടുത്ത ജെറാർഡ് മൊറിനോക്ക് പിഴച്ചില്ല. റോഡ്രിഗോക്ക് ലഭിച്ച അവസരം ലക്ഷ്യത്തിൽ നിന്നകന്ന് പോയി. അവസാന മിനിറ്റിൽ ലഭിച്ച കോർണറിൽ എതിർ ബോക്സിലേക്ക് കോർട്ടുവ വന്ന അവസരം മുതലാക്കി കൗണ്ടറിലൂടെ ലഭിച്ച അവസരം ഡാഞ്ചുമക്ക് മുതലാക്കാൻ സാധിക്കാതെ പോയതോടെ മത്സരം അതേ സ്കോറിൽ തന്നെ അവസാനിച്ചു.