ജയവും പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം, ശ്രീലങ്കയെ വീഴ്ത്തിയത് 91 റൺസിന്

India1

ശ്രീലങ്കയ്ക്കെതിരെ രാജ്കോട് ടി20യിൽ 91 റൺസിന്റെ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 112 റൺസിന്റെ ബലത്തിൽ 229/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 16.4 ഓവറിൽ 137 റൺസിന് ഓള്‍ഔട്ട് ആയി.

23 റൺസ് വീതം നേടി കുശൽ മെന്‍ഡിസും ദസുന്‍ ഷനകയും ശ്രീലങ്കയുടെ ടോപ് സ്കോറര്‍മാര്‍ ആയപ്പോള്‍ ധനന്‍ജയ ഡിസിൽവ 22 റൺസും ചരിത് അസലങ്ക 19 റൺസും നേടി. ഇവര്‍ക്കെല്ലാം വേഗത്തില്‍ ലഭിച്ച തുടക്കം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാകാതെ പോയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

India2

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉമ്രാന്‍ മാലിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.