ഇന്ന് മുംബൈ സിറ്റിയുടെ വെല്ലുവിളി, കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Picsart 23 01 02 23 29 21 526

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. മുംബൈയിൽ നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന് എളുപ്പം ആകില്ല. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാത്ത ടീമാണ് മുംബൈ സിറ്റി. സീസൺ തുടക്കത്തിൽ കേരളത്തെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ആ പരാജയത്തിന് മറുപടി പറയുക ആകും കേരളത്തിന്റെ ലക്ഷ്യം.

കേരള 23 01 03 21 09 14 748

ഒക്ടോബർ 28ന് കൊച്ചിയിൽ വെച്ച് മുംബൈ സിറ്റിയോട് പരാജയപ്പെട്ട ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. ഇന്ന് മുംബൈയുടെ അപരാജിത കുതിപ്പിന് അവസാനമിടാൻ ബ്ലാസ്റ്റേഴ്സിനാകും എന്ന് ആരാധകർ കരുതുന്നു. ഇന്ന് മുംബൈയെ തോൽപ്പിക്കാൻ ആയാൽ ഒന്നാം സ്ഥാനത്തോട് അടുക്കാനും ബ്ലാസ്റ്റേഴ്സിനാകും.

സസ്പെൻഷൻ കാരണം സന്ദീപ് സിംഗ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല. പകരം ഖാബ്ര ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയിൽ ഇവാൻ കലിയുഷ്നി തിരികെ എത്താനും സാധ്യതയുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം.