റയലിന് ആശങ്ക, ബെൻസീമക്ക് മിലിറ്റാവോയ്ക്കും പരിക്ക്

Newsroom

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് വലൻസിയയെ തോൽപ്പിച്ചു എങ്കിലും രണ്ട് പരിക്കുകൾ റയലിന് ആശങ്ക നൽകുന്നു. റയലിന്റെ സ്റ്റാർ സ്ട്രൈക്കർ ബെൻസീമയും ഡിഫൻഡർ എഡർ മിലിറ്റാവോയും ആണ് പരിക്കേറ്റ് ഇന്നലെ കളം വിട്ടത്.

കളിയുടെ 35-ാം മിനിറ്റിൽ ആയിരുന്നു എഡർ മിലിറ്റാവോ പിച്ച് വിടാൻ നിർബന്ധിതനായത്. ഒരു ഹൈബോളിന് ശ്രമിച്ച ശേഷമുള്ള ലാൻഡിംഗിനിടയിൽ ആണ് താരത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ഡാനി കാർവഹൽ പകരക്കാരനായി കളത്തിൽ എത്തി. ബെൻസീമയുടെ പരിക്കിനെക്കാൾ ആശങ്ക മിലിറ്റാവോയുടെ പരിക്കിൽ ആണെന്ന് മത്സര ശേഷം ആഞ്ചലോട്ടി പറയുകയുണ്ടായി.

ബെൻസീമ 23 02 03 11 26 55 310

ഇന്നലെ ഗോളുകൾക്കും അസിസ്റ്റുകൾ നൽകിയ ശേഷമാണ് കരീം ബെൻസീമയ്ക്ക് പരിക്കേറ്റത്. 60-ാം മിനിറ്റിൽ പരിക്ക് കാരണം താരം കളം വിടേണ്ടി വന്നു. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം അടുത്തു നിൽക്കെ ഈ പരിക്ക് റയൽ മാഡ്രിഡിന് ആശങ്ക നൽകും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മെൻഡി രണ്ട് മാസത്തോളം കളത്തിൽ ഉണ്ടാകില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.