ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലിയുടെ കരാർ നീട്ടി ആഴ്സണൽ

Newsroom

20230203 105318

ആഴ്സണൽ അവരുടെ അറ്റാക്ക്ംഗ് താര. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ കരാർ നീട്ടി. 2027 വരെ നീളുന്ന പുതിയ കരാറിൽ താരം ഒപ്പുവച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗണ്ണേഴ്സിന്റെ പ്രധാനതാരങ്ങളിൽ ഒന്നായിരുന്നു മാർട്ടിനെല്ലി. കഴിഞ്ഞ സീസണിൽ 29 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ മാർട്ടിനെല്ലി ഈ സീസണിലും ഗംഭീര ഫോമിലാണ്‌‌. ബ്രസീലിയൻ താരം ഇതുവരെ 19 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.

20230203 105313

2023/24 സീസൺ അവസാനം വരെ ആയിരുന്നു മാർട്ടിനെല്ലിയുടെ കരാർ ബാക്കിയുണ്ടായിരുന്നത്. ഇനി ആഴ്‌സണൽ ബുക്കയോ സാക്കയുടെയുൻ വില്യം സലിബയുടെയും കരാർ പുതുക്കാൻ ശ്രമിക്കും. 2024 സമ്മർ വരെയാണ് ഈ രണ്ടു താരങ്ങൾക്കും ആഴ്സണലിൽ കരാർ ഉള്ളത്.