അർജന്റീനക്കായി അടുത്ത ലോകകപ്പ് കളിച്ചേക്കും എന്ന സൂചനയുമായി ലയണൽ മെസ്സി

Newsroom

Updated on:

Picsart 22 12 25 21 11 42 479
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത ലോകകപ്പ് കളിക്കുമെന്ന സൂചനയുമായി മെസ്സി. പ്രായം കാരണം ഒരു ലോകകപ്പ് കൂടെ കളിക്കുക ബുദ്ധിമുട്ടായിരിക്കും എന്ന് മെസ്സി പറഞ്ഞു എങ്കിലും അദ്ദേഹം ലോകകപ്പിൽ ഉണ്ടാകില്ല എന്ന് പറഞ്ഞില്ല. തന്റെ കരിയർ എങ്ങനെ മുന്നോട്ടു പോകാം എന്ന് നോക്കാം എന്നും അതനുസരിച്ച് ലോകകപ്പിൽ കളിക്കുന്നതിൽ തീരുമാനം എടുക്കാം എന്നും ലയണൽ മെസ്സി പറഞ്ഞു.

മെസ്സി 22 12 25 21 11 53 985

“പ്രായം കാരണം 2026 ലോകകപ്പ് കളിക്കുന്ന ബുദ്ധിമുട്ടാണ്”മുപ്പത്തിയഞ്ചുകാരനായ മെസ്സി അർജന്റീനയിലെ സ്‌പോർട്‌സ് പത്രമായ ഡയറിയോ ഒലെയോട് പറഞ്ഞു. “ഞാൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നു, ഞാൻ നല്ല നിലയിലാണെന്നും ഇത് ആസ്വദിക്കുന്നുവെന്നും എനിക്ക് തോന്നുന്നത് വരെ ഞാൻ ഫുട്ബോൾ കളി തുടരാൻ പോകുന്നു എന്നും മെസ്സി പറഞ്ഞു. അടുത്ത ലോകകപ്പിന് ഒരുപാട് സമയമുണ്ടെന്ന് തോന്നുന്നു, ലോകകപ്പിൽ കളിക്കുമോ എന്നത് എന്റെ കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മെസ്സി പറഞ്ഞു

അടുത്ത ലോകകപ്പിൽ മെസ്സി കളിക്കണം എന്ന് അർജന്റീന പരിശീലകൻ സ്കലോണി നേരത്തെ പറഞ്ഞിരുന്നു. 2026ൽ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലും ആണ് ലോകകപ്പ് നടക്കുന്നത്. “അടുത്ത ലോകകപ്പിൽ മെസ്സിക്ക് എത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു മെസ്സിക്ക് ആയുള്ള വാതിൽ അർജന്റീന ദേശീയ ടീം എപ്പോഴും തുറന്നു തന്നെ വെക്കും” സ്‌കലോനി കഴിഞ്ഞ മാസം സ്പാനിഷ് റേഡിയോ കാൽവിയ എഫ്‌എമ്മിനോട് പറഞ്ഞു.