ലാ ലീഗയിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം

- Advertisement -

ക്രിസ്റ്റ്യാനോ യുഗത്തിന് ശേഷമുള്ള ആദ്യ ലാ ലീഗ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഗെറ്റാഫെയാണ് റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. റയൽ മാഡ്രിഡിന് വേണ്ടി ഇരു പകുതികളിലുമായി കാർവഹാളും ഗാരെത് ബെയ്‌ലുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 80 ശതമാനത്തോളം സമയത്തെ പന്ത് കൈവശം വെച്ച റയൽ മാഡ്രിഡിന് നിർഭാഗ്യം പലപ്പോഴും വിലങ്ങുതടിയായി. റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിച്ചതാണ് അവർക്ക് തിരിച്ചടിയായത്. തുടർന്ന് മത്സരത്തിന്റെ 20മത്തെ മിനുട്ടിലാണ് കാർവഹാൾ റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയത്. പോസ്റ്റിലേക്ക് വന്ന ക്രോസ്സ് തട്ടിയകറ്റുന്നതിൽ ഗോൾ കീപ്പർ പരാജയപ്പെട്ടപ്പോൾ ഒഴിഞ്ഞ പോസ്റ്റിലേക്ക് കാർവഹാൾ ഹെഡ് ചെയ്തു ഗോളക്കുകയായിരുന്നു.

തുടർന്ന് ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് മേധാവിത്വം തുടർന്നെങ്കിലും രണ്ടാമത്തെ ഗോൾ കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ഗാരെത് ബെയ്‌ലിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കിയത്. അസെൻസിയോയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഗോളാക്കിയാണ് ബെയ്ൽ റയലിന്റെ ലീഡ് ഇരട്ടിയാക്കിയത്. കഴിഞ്ഞ നാല് സീസണിലും റയൽ മാഡ്രിഡിന് വേണ്ടി ആദ്യ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന താരമാവാനും ബെയ്ലിന് ഇതോടെ സാധിച്ചു.

Advertisement