ഇന്റർ മിലാന് ഞെട്ടിക്കുന്ന തോൽവി

- Advertisement -

സീരി എയിലെ ആദ്യ മത്സരത്തിൽ ഇന്റർ മിലാന് ഞെട്ടിക്കുന്ന തോൽവി. സീസണിൽ യുവന്റസിന് ശക്തമായ വെല്ലുവിളി ഉയർത്തപ്പെടുമെന്ന് കരുതിയിരുന്ന ഇന്റർ മിലാൻ സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് സസോളോ ഇന്റർ മിലാനെ അട്ടിമറിച്ചത്.

ഡൊമെനിക്കോ ബെറാർഡിയാണ് മത്സരത്തിൽ ഏക ഗോൾ പെനാൽറ്റിയിലൂടെ നേടിയത്. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാടു താരങ്ങളെ ടീമിലെത്തിച്ചെങ്കിലും ആദ്യ മത്സരം ജയിക്കാനാവാതെ പോയത് ഇന്ററിനു തിരിച്ചടിയാവും. യുവന്റസിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ക്വഡോ അസമോഹ അടക്കം മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇന്റർ ഇറങ്ങിയതെങ്കിലും തോൽക്കാനായിരുന്നു വിധി.

Advertisement