റയൽ മാഡ്രിഡ് പ്രതിരോധ താരം കോവിഡ് പോസിറ്റീവ്

Alvaro Odriozola Real Madrid

റയൽ മാഡ്രിഡ് പ്രതിരോധ താരം അൽവാരോ ഓഡ്രിയോസോള കോവിഡ് പോസറ്റീവ്. ലാ ലീഗ ആരംഭിക്കാൻ രണ്ട് ആഴ്ച മാത്രം ബാക്കി നിൽക്കെയാണ് താരം കോവിഡ് പോസിറ്റീവ് ആയത്. കോവിഡ് പോസിറ്റീവ് ആയ താരം ഐസൊലേഷനിൽ പോയിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് അറിയിച്ചു.

ഇതോടെ എ.സി മിലാനെതിരെ ഓഗസ്റ്റ് 8ന് നടക്കുന്ന മത്സരത്തിൽ ഓഡ്രിയോസോള കളിക്കില്ലെന്ന് ഉറപ്പായി. അതെ സമയം ഓഗസ്റ്റ് 14 അലവേസിനെതിരെ നടക്കുന്ന ആദ്യ ലാ ലീഗ മത്സരത്തിൽ ഓഡ്രിയോസോളയും അലാബയും കളിക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടിയുടെ പ്രതീക്ഷ. നേരത്തെ റയൽ മാഡ്രിഡ് താരങ്ങളായ ബെൻസേമ. ഡേവിഡ് അലാബ എന്നിവർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Previous articleറയൽ മാഡ്രിഡിലേക്ക് തിരികെ വരാനില്ലെന്ന് ഹാമസ് റോഡ്രിഗസ്
Next articleതിരിച്ചടി ഉണ്ടായിട്ടും നീന്തലിൽ ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക, ഓസ്‌ട്രേലിയ രണ്ടാമത്