“തന്നെ വിലമതിക്കുന്ന സ്ഥലത്തേ ഇനി നിൽക്കു” – റാക്കിറ്റിച്

ബാഴ്സലോണയിൽ കളിക്കാൻ അവസരങ്ങൾ ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് ക്രൊയേഷ്യൻ മധ്യനിര താരം ഇവാൻ റാകിറ്റിച്. ഈ സീസണിൽ വളരെ അപൂർവ്വമായി മാത്രമെ റാകിറ്റിചിന് ക്ലബ് അവസരം നൽകിയിട്ടുള്ളൂ. തന്നെ ബഹുമാനിക്കുന്ന സ്ഥലത്ത് മാത്രമെ ഇനി നിൽക്കു എന്ന് റാകിറ്റിച് പറഞ്ഞു. അത് ബാഴ്സലോണ ആണെങ്കിൽ സന്തോഷം അല്ലായെങ്കിൽ ക്ലബ് വിടും എന്നും റാകിറ്റിച് പറഞ്ഞു. തന്റെ ഭാവി ഇനി താൻ ആണ് തീരുമാനിക്കുക എന്നും ക്രൊയേഷ്യൻ താരം പറഞ്ഞു.

ക്ലബിന്റെ തീരുമാനങ്ങൾ ഒക്കെ തനിക്ക് മനസ്സിലാകും. പക്ഷെ ഉരുളക്കിഴങ്ങിന്റെ ചാക്കല്ല എന്നും റാകിറ്റിച് ഓർമ്മിപ്പിച്ചു. അവസാന ആറു വർഷമായി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരമാണ് റാക്കിറ്റിച്. ഈ സമ്മറിൽ താരം എന്തായാലും ബാഴ്സലോണ വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറ്റലിയിലേക്ക് ആകും റാക്കിറ്റിച് പോവുക.

Previous articleയുവന്റസിലേക്ക് പോയത് പലതും തെളിയിക്കാൻ എന്ന് പോൾ പോഗ്ബ
Next articleകോഹ്‍ലിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ താരത്തിന്റെ പോരാട്ട വീര്യത്തെ ഡംഗന്‍ ഫ്ലെച്ചര്‍ ശ്രദ്ധിച്ചിരുന്നു