യുവന്റസിലേക്ക് പോയത് പലതും തെളിയിക്കാൻ എന്ന് പോൾ പോഗ്ബ

താൻ നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി വിട്ട് യുവന്റസിലേക്ക് പോയത് പലതും തെളിയിക്കാൻ ഉണ്ടായിരുന്നത് കൊണ്ടാണ് എന്ന് പോൾ പോഗ്ബ പറഞ്ഞു. താൻ ഒരു നല്ല ഫുട്ബോളർ ആണ് എന്നെ സ്വയവും പിന്നെ ചുറ്റുമുള്ളവരെയും ബോധിപ്പിക്കാൻ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ നിന്ന് ഒന്നുമല്ലാതെ പോയ താൻ മികച്ച പ്രൊഫഷണൽ താരമായാണ് തിരിച്ചുവന്നത് എന്ന് പോഗ്ബ പറഞ്ഞു.

താൻ യുവന്റസിലേക്ക് പോകുമ്പോൾ തന്നെ തനിക്ക് അറിയാമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരികെ വരും എന്ന്. അതു തന്നെയാണ് സംഭവിച്ചത് എന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തനിക്ക് വേണ്ടി മുടക്കിയ തുക തനിക്ക് അല്ല ലഭിക്കുക എന്നും അത് ക്ലബുകൾ തമ്മിലുള്ള കരാർ ആണെന്നും പോഗ്ബ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ വൻ തുകയുടെ ട്രാൻസ്ഫർ ആണ് താൻ എന്നത് സമ്മർദ്ദം ഉണ്ടാക്കുന്നില്ല എന്നും യുണൈറ്റഡ് താരം പറഞ്ഞു.

Previous articleകോവിഡ്-19 ചികിത്സയ്ക്ക് വേണ്ടി തന്റെ ആശുപത്രി ദ്രോഗ്ബ വിട്ടു കൊടുത്തു
Next article“തന്നെ വിലമതിക്കുന്ന സ്ഥലത്തേ ഇനി നിൽക്കു” – റാക്കിറ്റിച്