വിശ്രമം വേണ്ട, പെഡ്രി ബാഴ്സലോണ ക്യാമ്പിൽ തിരികെയെത്തി

20210810 013428
Credit: Twitter

ബാഴ്സലോണ യുവതാരം പെഡ്രി ബാഴ്സലോണ വാഗ്ദാനം ചെയ്ത രണ്ടാഴ്ചത്തെ അധിക വിശ്രമം വേണ്ട എന്ന് വെച്ച് തിരികെ ബാഴ്സലോണ ക്യാമ്പിൽ എത്തിയിരിക്കുകയാണ്‌. താരത്തിന് ഒളിമ്പിക്സിൽ പങ്കെടുത്തതിനാൽ ഓഗസ്റ്റ് 18വരെ വെക്കേഷൻ നൽകാൻ ബാഴ്സലോണ തീരുമാനിച്ചിരുന്നു. എന്നാൽ പെഡ്രി അത് നിരസിച്ച് തിരികെ ബാഴ്സലോണ ക്യാമ്പിൽ എത്തിയിരിക്കുകയാണ്. താരം ഇന്ന് മുതൽ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും.

സീസണിൽ ആദ്യ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്താൻ ആണ് പെഡ്രി ശ്രമിക്കുന്നത്. 18കാരനായ താരം ഈ കഴിഞ്ഞ സീസണിൽ 73 മത്സരങ്ങൾ ആണ് ആകെ പെഡ്രി കളിച്ചത്. ബാഴ്സലോണക്കായി കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരവും കളിച്ച പെഡ്രി ക്ലബ് ഫുട്ബോൾ സീസൺ കളിച്ചതിനു പിന്നാലെ യൂറോ കപ്പ് കളിക്കാൻ സ്പെയിനൊപ്പം പോയി.

യൂറോ കപ്പിൽ സെമി ഫൈനൽ വരെയുള്ള സ്പെയിനിന്റെ കുതിപ്പിൽ നിർണായക പ്രകടനം നടത്താൻ പെഡ്രിക്കായിരുന്നു. ഇതിനു പിന്നാലെ പെഡ്രിയെ സ്പെയിൻ ഒളിമ്പിക്സിനും കൊണ്ടു പോയി. അവിടെ ഫൈനൽ വരെ പെഡ്രി കളിച്ചു.

Previous articleഫർമീനോക്ക് ഇരട്ട ഗോളുകൾ, അവസാന പ്രീസീസൺ മത്സരത്തിൽ ലിവർപൂളിന് വിജയം
Next articleജെറാഡ് മൊറേനോ വിയ്യാറയലിൽ 2027വരെ തുടരും