ഫർമീനോക്ക് ഇരട്ട ഗോളുകൾ, അവസാന പ്രീസീസൺ മത്സരത്തിൽ ലിവർപൂളിന് വിജയം

Img 20210810 013743
Credit: Twitter

പ്രീസീസൺ വിജയത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ഇന്ന് നടന്ന അവസാന പ്രീസീസൺ മത്സരത്തിൽ ഒസാസുനയെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ലിവർപൂളിന്റെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ബ്രസീലിയൻ താരം ഫർമീനോ ലിവർപൂളിനായി ഇരട്ട ഗോളുകൾ നേടി. മിനാമിനോ ആണ് ലിവർപൂളിനായി ഗോൾ പട്ടിക ഇന്ന് തുറന്നത്. 15ആം മിനുട്ടിൽ ഫബിനോയുടെ പാസിൽ നിന്നായിരുന്നു മിനാമിനോയുടെ ഗോൾ.

21ആം മിനുട്ടിൽ ഫർമീനോ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. 41ആം മിനുട്ടിൽ മിനാമിനോയുടെ ക്രോസിൽ നിന്ന് ഫർമീനോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ആയിരുന്നു ഒസാസുനയുടെ ആശ്വാസ ഗോൾ വന്നത്. ശനിയാഴ്ച നോർവിചിനെതിരെയാണ് ലിവർപൂളിന്റെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം.

Previous articleനികോളോ മിലെങ്കോവിച് വെസ്റ്റ് ഹാമിൽ എത്തും
Next articleവിശ്രമം വേണ്ട, പെഡ്രി ബാഴ്സലോണ ക്യാമ്പിൽ തിരികെയെത്തി