ജെറാഡ് മൊറേനോ വിയ്യാറയലിൽ 2027വരെ തുടരും

A49b2273fef9c5684eb3c37cd04ce876 Xl
`Credit: Twitter

വിയ്യാറയലിന്റെ സ്ട്രൈക്കർ ജെറാഡ് മൊറേനോ ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. 2027വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. വിയ്യറയലിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറർ ആകാൻ ഒരു ഗോൾ മാത്രം വേണ്ട താരം ഈ സീസണിൽ ആ റെക്കോർഡും മറികടക്കും. 82 ഗോളുകൾ ഇതുവരെ മെറേനോ വിയ്യാറയലിനായി നേടിയിട്ടുണ്ട്. ഇതുവരെ വിയ്യാറയലിനായി 184 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മൊറേനോ. ഇത്തവണത്തെ യൂറോ കപ്പിൽ സ്പെയിനു വേണ്ടിയും താരം കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ 30 ഗോളുകൾ വിയ്യറയലിനായി സ്കോർ ചെയ്യാൻ താരത്തിനായിരുന്നു. വിയ്യറയലിനൊപ്പം യൂറോപ്പ ലീഗ് കിരീടവും കഴിഞ്ഞ സീസണിൽ ജെറാഡ് മൊറേനോ നേടി. 29കരനായ താരം 2010 മുതൽ വിയ്യറയലിനൊപ്പം ഉണ്ട്.

Previous articleവിശ്രമം വേണ്ട, പെഡ്രി ബാഴ്സലോണ ക്യാമ്പിൽ തിരികെയെത്തി
Next articleഐപിഎൽ താരങ്ങളില്ലാതെ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ന്യൂസിലാണ്ട് ടീമിനെ പ്രഖ്യാപിച്ചു