മെസ്സിയോടൊപ്പം കളിക്കുക എളുപ്പമല്ല, മാർട്ടിനസിന് മുന്നറിയിപ്പുമായി സാവിയോള

- Advertisement -

ഇന്റർ മിലൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിന് മുന്നറിയിപ്പുമായി മുൻ അർജന്റീന താരം സാവിയോള. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കളിക്കുക എളുപ്പമായിരിക്കില്ലെന്ന് സാവിയോള പറഞ്ഞു. അതെ സമയം മാർട്ടിനസിനെ പോലെയൊരു താരം ബാഴ്‌സലോണക്ക് ഗുണം ചെയ്യുമെന്നും സാവിയോള പറഞ്ഞു.

എന്നാൽ മെസ്സി, സുവാരസ് എന്നിവരെ പോലെയുള്ള സൂപ്പർ താരങ്ങളുടെ കൂടെ കളിക്കുകയെന്നത് എളുപ്പമല്ലെന്ന് സാവിയോള പറഞ്ഞു. ഒരിക്കൽ ദിബാലയും മെസ്സിയോടൊപ്പം കളിക്കുന്നത് എളുപ്പമല്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് സാവിയോള വെളിപ്പെടുത്തി. മെസ്സിയുടെ ഒപ്പം കളിക്കാൻ എളുപ്പമാണെന്ന് തോന്നുമെങ്കിലും മെസ്സിയുടെ വേഗതിയിൽ കളിക്കാൻ വലിയ രീതിയിലുള്ള ഏകാഗ്രത വേണമെന്നും സാവിയോള പറഞ്ഞു.

സെരി എയിൽ സീസണിൽ മികച്ച ഫോമിലുള്ള മാർട്ടിനസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈ സീസണിൽ ഇന്റർ മിലന് വേണ്ടി 16 ഗോളുകളാണ് മാർട്ടിനസ് നേടിയത്. ഇതോടെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയത്.

Advertisement