ഒരു കിരീടം നേടി ഈ ഫുട്ബോൾ സീസൺ അവസാനിപ്പിക്കാനാണ് തനിക്ക് താത്പര്യമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാവരും കാത്തിരിക്കണമെന്നും ഈ അവസരത്തിൽ ആരോഗൃ പ്രവർത്തകർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും സെർജിയോ റാമോസ് പറഞ്ഞു.
എല്ലാവരുടെ നമ്മുടെ ഹീറോകളായ ആരോഗൃ പ്രവർത്തകരെ സഹായിക്കണമെന്നും അവരെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും റാമോസ് പറഞ്ഞു. യൂനിസെഫുമായി സഹകരിച്ച് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണം സമാഹരിക്കാൻ വേണ്ടിയുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാമോസ്.
തനിക്ക് ഫുട്ബോൾ പുനരാരംഭിക്കാൻ ആഗ്രഹം ഉണ്ടെന്നും ലാ ലിഗയും ചാമ്പ്യൻസ് ലീഗ് കളിക്കണമെന്നും റാമോസ് പറഞ്ഞു. ഈ സീസൺ ഒരു കിരീടം നേടി അവസാനിപ്പിക്കണമെന്നുമാണ് തന്റെ ആഗ്രഹാമെന്നും റയൽ മാഡ്രിഡ് ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് അറിയുകയെന്നും അവർ ഉചിതമായ തീരുമാനം എടുക്കുമെന്നും റാമോസ് പറഞ്ഞു.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





