“മെസ്സി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കും” – സെറ്റിയൻ

- Advertisement -

ബാഴ്സലോണ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. ക്ലബിന്റെ ബോർഡും മെസ്സിയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം മെസ്സി ക്ലബ് വിടുമെന്ന ആശങ്ക മാധ്യമങ്ങൾ ഉയർത്തിയിരുന്നു‌. ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ മെസ്സിക്കായി രംഗത്തുണ്ടെന്നായിരുന്ന്യ് വാർത്തകൾ.

എന്നാൽ വലിയ ക്ലബുകളിൽ ഇതൊക്കെ സാധാരണയാണെന്ന് സെറ്റിയൻ പറഞ്ഞു. എന്നാൽ ക്ലബിനെ അകത്തെ വാർത്തകൾ ഒക്കെ മാധ്യമങ്ങളിൽ എത്തുന്നത് ശരിയല്ല എന്ന് സെറ്റിയൻ പറഞ്ഞു. തനിക്ക് മെസ്സി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കും എന്ന് ഉറപ്പുണ്ട്. മെസ്സിയെ പോലെ ഒരു താരം താൻ ഇത്രകാലം കളിച്ച ക്ലബ് വിടില്ല എന്നും സെറ്റിയൻ പറഞ്ഞു.

Advertisement