ഡഗ്ലസ് കോസ്റ്റയെ വിൽക്കാൻ യുവന്റസ് ഒരുങ്ങുന്നു

പരിക്ക് കാരണം സ്ഥിരമായി വലയുന്ന ഡഗ്ലസ് കോസ്റ്റയെ വിൽക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസ് ഒരുങ്ങുന്നു‌. 29കാരനായ താരം അവസാന മൂന്ന് വർഷമായി യുവന്റസിൽ ഉണ്ട്. യുവന്റസ് ആരാധകർക്ക് ഇഷ്ടമുള്ള താരമാണെങ്കിലും കോസ്റ്റയ്ക്ക് സ്ഥിരമായി കളിക്കാൻ പലപ്പോഴും യുവന്റസിൽ പറ്റിയില്ല. എല്ലാ സീസണിലും കോസ്റ്റ ഭൂരിഭാഗം സമയവും പരിക്കേറ്റ് പുറത്തായിരിക്കും.

ഇതാണ് താരത്തെ യുവന്റസ് വിൽക്കാൻ ശ്രമിക്കാനുള്ള പ്രധാന കാരണവും. കോസ്റ്റയെ വാങ്ങാൻ തയ്യാറാണ് എന്ന് പി എസ് ജി അറിയിച്ചിട്ടുണ്ട്. 30 മില്യണാണ് പി എസ് ജി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 40 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമെ കോസ്റ്റയെ വിൽക്കു എന്നാണ് ഇപ്പോൾ യുവന്റസിന്റെ നിലപാട്. വേറെ ക്ലബുകളും കോസ്റ്റയ്ക്കായി രംഗത്തുണ്ട്.

Previous articleസമ്മര്‍ദ്ദത്തില്‍ കളി ജയിപ്പിക്കുവാനുള്ള കഴിവുണ്ട് ധോണിയ്ക്ക്, ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം കൊടുക്കണം – കൈഫ്
Next article“മെസ്സി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കും” – സെറ്റിയൻ