മെസ്സി ഇതിലും നന്നായി കളിക്കേണ്ടതുണ്ട് എന്ന് കോമാൻ

20201021 000216

ബാഴ്സലോണ സൂപ്പർ താരം മെസ്സിയുടെ പ്രകടനങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് എന്ന് പരിശീലകൻ കോമാൻ. ബാഴ്സലോണയിൽ മെസ്സിയുടെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു കോമാന്റെ മറുപടി. മെസ്സി ഇതിലും നന്നായി കളിക്കണം എന്നും ഇതിലും നന്നായി അദ്ദേഹത്തിന് കളിക്കാം എന്നുമാണ് കോമാൻ പറഞ്ഞത്.

മെസ്സി പക്ഷെ ആത്മാർത്ഥയോടെ പ്രയത്നിക്കുന്നുണ്ട് എന്നും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ വരാൻ പോകുന്നെ ഉള്ളൂ എന്നും കോമാൻ പറഞ്ഞു. നിർഭാഗ്യവും മെസ്സിയുടെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഗെറ്റഫെയ്ക്ക് എതിരെ മെസ്സിയുടെ ഷോട്ട് പോസ്റ്റിന് തട്ടിയത് കോമാൻ ഓർമ്മിപ്പിച്ചു. ഈ സീസണിൽ ഇതുവരെ മെസ്സിക്ക് ഗോൾ മുഖത്ത് തന്നെ പഴയ ഫോം കണ്ടെത്താൻ ആയിട്ടില്ല.

Previous articleമൊറാട്ട തിളക്കത്തിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ വിജയ തുടക്കം
Next articleചാമ്പ്യൻസ് ലീഗിൽ ബയേണിന് തിരിച്ചടി, ഗ്നാബ്രി കൊറോണ പോസിറ്റീവ്