മൊറാട്ട തിളക്കത്തിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ വിജയ തുടക്കം

20201021 001937

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായെങ്കിലും ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഗംഭീര തുടക്കം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉക്രൈൻ ചാമ്പ്യന്മാരായ ഡൈനാമോ കീവിനെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അതും ഉക്രൈനിക് ചെന്നാണ് വിജയ എന്നത് പിർലോയ്ക്കും സംഘത്തിനും വലിയ യആത്മവിശ്വാസം നൽകും. പുതിയ സൈനിംഗ് മൊറാട്ടയാണ് യുവന്റസിൽ ഇന്ന് താരമായി മാറിയത്. രണ്ട് ഗോളുകളും മൊറാട്ടയാണ് നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വല കുലുക്കാൻ മൊറാട്ടയ്ക്ക് ആയി. 46ആം മിനുട്ടിൽ കുലുസവസ്കിയുടെ അസിസ്റ്റിൽ നിന്നായിരുന്നു മൊറാട്ടയുടെ ആദ്യ ഗോൾ. 83ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ മൊറാട്ടയുടെ രണ്ടാം ഗോളും പിറന്നു. മൊറാട്ടയുടെ രണ്ടാം വരവിലെ മൂന്നാം ഗോളായിരുന്നു ഇത്. കുലുസവെസ്കി, കിയേസ എന്നിവർ ഇന്ന് യുവന്റസ് നിരയിൽ ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. പരിക്ക് മാറി ഡിബാല കളത്തിൽ എത്തിയതും യുവന്റസ് ആരാധകർക്ക് സന്തോഷം നൽകും.

Previous articleപ്രീമിയർ ലീഗ് 25 അംഗ ടീമിലും ഇടമില്ല! ആഴ്സണലിൽ ഓസിൽ യുഗം അവസാനിക്കുന്നു!
Next articleമെസ്സി ഇതിലും നന്നായി കളിക്കേണ്ടതുണ്ട് എന്ന് കോമാൻ