പ്രതിഭ ഓർമ്മിപ്പിച്ച് മെസ്സി, ബാഴ്സക്ക് ഡർബി ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡി ഓറിൽ ഒരൽപ്പം പിറകിൽ പോയെങ്കിലും തന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രകടനവുമായി മെസ്സി കളം നിറഞ്ഞപ്പോൾ ബാഴ്സക്ക് ഡർബി ജയം. എസ്പാനിയോളിനെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. മെസ്സി നേടിയ 2 സുന്ദരൻ ഫ്രീകിക്കുകൾ ഉൾപെടെയാണ്‌ ഇത്.

17 ആം മിനുട്ടിൽ അസാമാന്യമായ ഫ്രീകിക്കിൽ ബാഴ്‌സയെ മുന്നിൽ എത്തിച്ച മെസ്സി പിന്നീട് ഡെമ്പലയുടെ ഗോളിന് വഴി ഒരുക്കുകയും ചെയ്തു. ആദ്യ പകുതിക്ക് പിരിയും മുൻപ് സുവാരസ് ബാഴ്സയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയും ചെയ്തു. രണ്ടാം പകുതി എസ്പാനിയോൾ നല്ല രീതിയിൽ തുടങ്ങിയെങ്കിലും 65 ആം മിനുട്ടിൽ ആ പ്രതിരോധവും മുറിഞ്ഞു. ഇത്തവണ 30 വാര അകലെ നിന്ന് നേടിയ ഫ്രീകിക്ക് ഗോളോടെ മെസ്സി ഡബിളും ബാഴ്സയുടെ ജയവും ഉറപ്പിച്ചു. ജയത്തോടെ 31 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരും.