മാർട്ടിനെസിനെയും നെയ്മറിനെയും വേണം എന്ന് ബാഴ്സലോണ പരിശീലകൻ

ഇന്റർ മിലാന്റെ സ്ട്രൈക്കർ ആയ മാർട്ടിനെസിനെയാണോ അതോ പി എസ് ജിയുടെ നെയ്മറിനെയാണൊ വേണ്ടത് എന്ന ചോദ്യമാണ് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ കഴിഞ്ഞ ദിവസം നേരിട്ടത്. ഈ ചോദ്യത്തിന് രസകരാമായ മറുപടിയാണ് അദ്ദേഹം നൽകിയത്‌. തന്റെ ടീമിനു വേണ്ടിയാണെങ്കിൽ തനിക്ക് മാർട്ടിനെസിനെയും നെയ്മറിനെയും വേണം എന്ന് സെറ്റിയൻ പറഞ്ഞു.

നെയ്മറും മാർട്ടിനെസും അടുത്ത സീസണിൽ ബാഴ്സലോണയിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ അതിശക്തമായി. കഴിഞ്ഞ ദിവസം ബാഴ്സലോണ ഇതിഹാസം സാവിയും ബാഴ്സലോണ മാർട്ടിനെസിനെയും നെയ്മറിനെയും ടീമിൽ എത്തിക്കണം എന്ന് പറഞ്ഞിരുന്നു. നെയ്മർ ഈ വർഷം ബാഴ്സലോണയിലേക്ക് മടങ്ങി വരും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Previous articleഎലൈറ്റ് അമ്പയറിംഗില്‍ നിന്ന് വിരമിച്ച് സൈമണ്‍ ഫ്രൈയും ജോണ്‍ വാര്‍ഡും
Next articleഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ താരങ്ങളുടെ നിലവാരം കുറവായിട്ടാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അലെക്സ് കാറെ