എലൈറ്റ് അമ്പയറിംഗില്‍ നിന്ന് വിരമിച്ച് സൈമണ്‍ ഫ്രൈയും ജോണ്‍ വാര്‍ഡും

20 സീസണുകള്‍ക്ക് ശേഷം എലൈറ്റ് അമ്പയറിംഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയയ്ക്കാരായ സൈമണ്‍ ഫ്രൈയും.സൗത്ത് ഓസ്ട്രേലിയയ്ക്കാരന്‍ സൈമണും വിക്ടോറിയയുടെ ജോണ്‍ വാര്‍ഡും മാര്‍ച്ചില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഒരുമിച്ചാണ് അമ്പയറിംഗ് ചെയ്തത്. ന്യൂ സൗത്ത് വെയില്‍സും ടാസ്മാനിയയും തമ്മില്‍ കളിച്ച ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിലാണ് ഇരുവരും അവസാനമായി അമ്പയര്‍ ചെയ്തത്.

ഫ്രൈ തന്റെ കരിയറില്‍ 100 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളും 130 ലിസ്റ്റ് എ മത്സരങ്ങളും 93 ടി20 മത്സരങ്ങളിലും അമ്പയറായി നിന്നിട്ടുണ്ട്. അതേ സമയം ജോണ്‍ വാര്‍ഡ് 19 സീസണുകളില്‍ നിന്ന് 87 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലും 84 ലിസ്റ്റ് എ മത്സരത്തിലും 117 ടി20 മത്സരങ്ങളിലും അമ്പയറായി നിന്നിട്ടുണ്ട്.

തന്റെ റിട്ടയര്‍മെന്റ് മറ്റൊരു വ്യക്തിയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഒഫീഷ്യേറ്റ് ചെയ്യുവാനുള്ള അവസരമാണ് സൃഷ്ടിക്കുന്നതെന്ന് ജോണ്‍ വാര്‍ഡ് വ്യക്തമാക്കി.