സെവിയ്യ പരിശീലലൻ ലൊപെറ്റെഗി ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് റിപ്പോർട്ടുകൾ. 2024വരെ ലൊപെറ്റെഗിക്ക് സെവിയ്യയിൽ ലരാർ ഉണ്ടെങ്കിലും അദ്ദേഹവും മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ ക്ലബ് വിടാൻ ആണ് ലൊപെറ്റെഗി ആഗ്രഹിക്കുന്നത്. ഈ സീസണ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഒരു പോയിന്റ് മാത്രം അകലെ നിക്കുകയാണ് സെവിയ്യ. ലൊപെറ്റെഗിക്ക് കീഴിൽ തുടർച്ചയായ മൂന്നാം സീസണിലാണ് സെവിയ്യ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്.
2019 സീസണിൽ സെവിയ്യയിൽ എത്തിയ മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകൻ സെവിയ്യയെ ആ സീസണിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ ആക്കിയിരുന്നു. ടീമിന്റെ പ്രകടനങ്ങൾ അല്ല വേറെ പല ഘടകങ്ങളുമാണ് സെവിയ്യ ലൊപെറ്റെഗിയുമായി വേർപിരിയുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടുയാണ് ലൊപെറ്റിഗി.