പൃഥ്വി ഷാ ആശുപത്രി വിട്ടു

ഡെൽഹി ക്യാപിറ്റൽസ് താരമായ പൃഥി ഷാ ആശുപത്രി വിട്ടു. ൽ ടൈഫോയിഡ് ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ ആയിരുന്ന പൃഥ്വി ഇപ്പോൾ ടീം ഹോട്ടലിൽ തിരിച്ചെത്തി. മെയ് 1 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഡൽഹിയുടെ മത്സരം മുതൽ താരം സ്ക്വാഡിൽ നിന്ന് പുറത്തായിരുന്നു. ഇനി ഈ സീസണിൽ ഷാ കളിക്കില്ല എന്നാണ് കരുതിയിരുന്നത് എങ്കിലും ടീം ക്യാമ്പിൽ തിരികെയെത്തിയ താരം പരിശീലനം പുനരാരംഭിക്കും.

“ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ ആശുപത്രി വിട്ടു. ഡിസി മെഡിക്കൽ ടീം താരത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ്. താരം സുഖം പ്രാപിച്ചു വരുന്നു” ഡെൽഹി ക്യാപിറ്റൽസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഡെൽഹി പ്ലേ ഓഫിന് യോഗ്യത നേടുക ആണെങ്കിൽ വീണ്ടും പൃഥ്വി ഷായെ കളത്തിൽ കാണാൻ ആയേക്കും.