അര്‍ദ്ധ ശതകങ്ങള്‍ നേടി മെന്‍ഡിസും മാത്യൂസും, ശ്രീലങ്ക കുതിയ്ക്കുന്നു

Mendismatthews

ചട്ടോഗ്രാം ടെസ്റ്റിന്റെ ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക മികച്ച നിലയിൽ മുന്നേറുന്നു. മത്സരം രണ്ടാം സെഷനിലേക്ക് അവസാനിക്കുമ്പോള്‍ 56 ഓവറിൽ ടീം 158/2 എന്ന നിലയിലാണ്.

92 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി കുശൽ മെന്‍ഡിസ് – ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. നയീം ഹസന്‍ ഒഷാഡ ഫെര്‍ണാണ്ടോയെയും(36), ദിമുത് കരുണാരത്നേയെയും(9) പുറത്താക്കിയെങ്കിലും അര്‍ദ്ധ ശതകങ്ങള്‍ നേടി മെന്‍ഡിസ് – മാത്യൂസ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

54 റൺസാണ് ഇരു താരങ്ങളും നേടിയിട്ടുള്ളത്.