ലെവൻഡോസ്കിയുടെ സസ്‌പെൻഷൻ പിൻവലിക്കില്ല, ബാഴ്‌സക്ക് തിരിച്ചടി

Nihal Basheer

Picsart 22 12 05 22 03 32 530
Download the Fanport app now!
Appstore Badge
Google Play Badge 1

റോബർട് ലെവൻഡോസ്കിക്ക് ലാ ലീഗ മൂന്ന് മത്സരങ്ങളിൽ നൽകിയ വിലക്കിനെതിരെ അപ്പീൽ നൽകിയ ബാഴ്‌സലോണക്ക് തിരിച്ചടി. വിലക്ക് ശരിവെച്ചു കൊണ്ടുള്ള അപ്പീൽ കമ്മിറ്റിയുടെ വിധി പുറത്തു വന്നു. ഒസാസുനക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിലാണ് താരത്തിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നത്. ഇതിൽ ആദ്യത്തെ മഞ്ഞ കാർഡിനേയും റഫറിയോടുള്ള മോശം പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളിൽ നൽകിയ വിലക്കിനും എതിരെയാണ് ബാഴ്‌സലോണ അപ്പീൽ നൽകിയത്. ഗ്രൗണ്ടിൽ നിന്നും തിരിച്ചു കയറുന്നതിനിടെ കാണിച്ച ആഗ്യം റഫറിക്കെതിരെ ഉള്ളതാണ് എന്നാണ് വാദം. എന്നാൽ താരം അത് നിഷേധിച്ചിരുന്നു.

Picsart 22 12 05 22 03 56 507

വിധി ബാഴ്‌സലോണക്ക് വൻ തിരിച്ചടി ആണ്. ലീഗ് പുനരാരംഭിക്കുമ്പോൾ നഗര വൈരികൾ ആയ എസ്പാന്യോളിനേയും തുടർന്നുള്ള മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനേയും ആണ് ബാഴ്‌സലോണക്ക് നേരിടാൻ ഉള്ളത്. പൊതുവെ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞു മടങ്ങി എത്തുമ്പോൾ മോശം പ്രകടനം നടത്താറുള്ള ടീമിന് ലെവെന്റോവ്സ്കിയുടെ അഭാവം തിരിച്ചടി ആവും. മേംഫിസ് ഡീപെയെ ഈ മത്സരങ്ങളിൽ ഉപയോഗിക്കാൻ ആവും സാവിയുടെ നീക്കം. അതേ സമയം ബാഴ്‌സക്ക് “കോർട് ഓഫ് ആർബിട്രെഷൻ ഫോർ സ്പോർ” ന്റെ മുന്നിൽ കൂടി പോവാൻ അവസരം ഉണ്ടെങ്കിലും അതിനെ കുറിച്ച് വരുന്ന ദിവസങ്ങളിൽ മാത്രമാകും ടീം തീരുമാനം എടുക്കുക.