റിലഗേഷൻൻ ഒഴിവാക്കണം എന്ന ആവശ്യവുമായി എസ്പാൻയോൾ രംഗത്ത്

- Advertisement -

ലാലിഗയിൽ നിന്ന് റിലഗേറ്റഡ് ആയ എസ്പാൻയോൾ തങ്ങളുടെ റിലഗേഷൻ ഒഴിവാക്കി തരണമെന്ന അപേക്ഷയുമായി ലാലിഗയെ സമീപിച്ചിരിക്കുകയാണ്. കൊറോണ കാരണം ആരാധകർ ഇല്ലാതെ കളി നടത്തിയതും ഇടവേളകൾ ഇല്ലാതെ കളി നടത്തിയതും ആണ് ടീമിന്റെ റിലഗേഷന് കാരണം എന്ന് എസ്പാൻയോൾ പറയുന്നു. ആരാധകർ ഉണ്ടായിരുന്നു എങ്കിൽ തങ്ങൾ പരാജയപ്പെടുകയില്ലായിരുന്നു എന്നും എസ്പാൻയോൾ പറയുന്നു.

ലാലിഗയിൽ ഏറ്റവും അവസാന സ്ഥാനത്ത് ആണ് ഈ സീസണിൽ എസ്പാൻയോൾ ഫിനിസ്ജ് ചെയ്തത്. ഈ സീസണിൽ റിലഗേഷൻ തന്നെ വേണ്ട എന്നാണ് ക്ലബ് അഭിപ്രായപ്പെടുന്നത്. അവസാന 25 വർഷമായി ലലിഗയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു എസ്പാൻയോൾ. 1994-95 സീസണ് ശേഷം ആദ്യമായാണ് എസ്പാന്യോൾ ലാലിഗയിൽ നിന്ന് റിലഗേറ്റഡ് ആവുന്നത്.

Advertisement