ഇദ്രീസയെ പി എസ് ജി വിൽക്കുന്നു

- Advertisement -

ഡിഫൻസീവ് മിഡ്ഫീൽഡറായ ഇദ്രീസ ഗുയയെ പി എസ് ജി വിൽക്കുന്നു‌. കഴിഞ്ഞ സീസണിൽ മാത്രമായിരുന്നു ഇദ്രീസ പി എസ് ജിയിൽ എത്തിയത്. താരത്തിന്റെ പ്രകടനങ്ങളിൽ വലിയ തൃപ്തി ഇല്ലാത്തത് ആണ് ക്ലബിനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. എവർട്ടണിൽ നിന്നായിരുന്നു ഇദ്രീസ ഫ്രാൻസിൽ എത്തിയത്. താരത്തിന് അധികം അവസരവും പി എസ് ജി ആദ്യ ഇലവനിൽ ലഭിച്ചില്ല‌.

എങ്കിലും മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയാകും ഇദ്രീസ മടങ്ങുന്നത്. താരത്തിനായി ഇംഗ്ലീഷ് ക്ലബായ വോൾവ്സ് സജീവമായി രംഗത്തുണ്ട്. പ്രീമിയർ ലീഗിലേക്ക് തന്നെയാകും ഇദ്രീസ മടങ്ങി എത്തുക. ആസ്റ്റൺ വില്ലയിലും എവർട്ടണിലുമായി അവസാന നാലു വർഷം ഇംഗ്ലണ്ടിൽ തന്നെ ആയിരുന്നു ഇദ്രീസ കളിച്ചിരുന്നത്. മുമ്പ് ഫ്രഞ്ച് ക്ലബായ ലില്ലെയുടെയും ഭാഗമായിരുന്നു. സെനഗൽ ദേശീയ ടീം അംഗമായ ഇദ്രീസ രാജ്യത്തിൽ അറുപതിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement