ബ്രയാൻ ഗിൽ വലൻസിയയിലേക്ക് ഇല്ല, പകരം റോമയുടെ ഡച്ച് താരം എത്തും

20220830 194418

ടോട്ടൻഹാം ഹോട്സ്പർ താരം ബ്രയാൻ ഗില്ലിനെ സ്വന്തമാക്കാനുള്ള വലൻസിയ ശ്രമം പരാജയപ്പെട്ടു. നേരത്തെ താരവും ആയി കരാറിൽ എത്തിയെങ്കിലും താരത്തെ ടീമിൽ എത്തിക്കാൻ അവർക്ക് ആയില്ല. ഇതോടെ എ.എസ് റോമയുടെ ഡച്ച് താരം ജസ്റ്റിൻ ക്വിവർട്ടിനെ വലൻസിയ ടീമിൽ എത്തിക്കും

നേരത്തെ ഫുൾഹാമും ആയി കരാറിൽ എത്തിയ താരത്തിന് പക്ഷെ വർക്ക് പെർമിറ്റ് പ്രശ്നം കാരണം ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആയിരുന്നില്ല. റോമയും ആയി 2025 വരെ കരാർ നീട്ടിയ താരം ലോൺ വ്യവസ്ഥയിൽ ആണ് ഗെട്ടൂസയുടെ ടീമിൽ എത്തിയത്. 15 മില്യൺ നൽകി താരത്തെ വലൻസിയക്ക് സ്വന്തമാക്കാനുള്ള വ്യവസ്ഥയും ലോൺ കരാറിൽ ഉണ്ട്.