അത്ലറ്റികോ മാഡ്രിഡിന് ആയി ലാ ലീഗയിൽ നൂറാം ഗോൾ നേടി ഗ്രീസ്മാൻ

ബാഴ്‌സലോണയിൽ നിന്നു സ്ഥിര കരാറിൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയതിനു പിന്നാലെ ക്ലബിന് ആയി തന്റെ നൂറാം ലാ ലീഗ ഗോൾ നേടി അന്റോണിയ ഗ്രീസ്മാൻ. അത്ലറ്റികോ മാഡ്രിഡിനു ആയി ലീഗിൽ 100 ഗോളുകൾ നേടുന്ന ആറാമത്തെ താരമായി ഇതോടെ ഗ്രീസ്മാൻ മാറി. അത്ലറ്റിക് ബിൽബാവോക്ക് എതിരെ ഏക ഗോൾ ജയം കണ്ട മത്സരത്തിൽ ആണ് താരം ഗോൾ നേടിയത്.

ഗ്രീസ്മാൻ

രണ്ടാം പകുതി തുടങ്ങിയ ഉടൻ അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോൾ. മത്സരത്തിൽ ആദ്യ പകുതിയിൽ മൊറാറ്റ ഗോൾ നേടിയെങ്കിലും അതിനു മുമ്പ് താരം ഫൗൾ ചെയ്തത് ആയി കണ്ടത്തിയ വാർ അത് അനുവദിച്ചില്ല. അവസാന നിമിഷങ്ങളിൽ ബിൽബാവോക്ക് അനുകൂലമായ പെനാൽട്ടി അനുവദിച്ചു എങ്കിലും വാർ പിന്നീട് അത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു. ഗോൾ കീപ്പർ യാൻ ഒബ്‌ളാക്കിന് പരിക്കേറ്റത് പക്ഷെ അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി. ജയത്തോടെ ലീഗിൽ ബിൽബാവോയെ മറികടന്നു അത്ലറ്റികോ മൂന്നാമത് എത്തി.