അത്ലറ്റികോ മാഡ്രിഡ് ആരാധകരോട് മാപ്പ് ചോദിച്ചു ഗ്രീസ്മാൻ

ബാഴ്‌സലോണയിൽ നിന്നു സ്ഥിരകരാറിൽ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചു എത്തിയ ശേഷം അത്ലറ്റികോ ആരാധകരോട് മാപ്പ് പറഞ്ഞു അന്റോണിയോ ഗ്രീസ്മാൻ. വമ്പൻ തുകക്ക് ബാഴ്‌സലോണയിൽ എത്തിയ ഗ്രീസ്മാന് ബാഴ്‌സലോണയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് ലോണിൽ താരം അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തുക ആയിരുന്നു.

തുടർന്ന് ഇരു ക്ലബും തമ്മിൽ വലിയ തർക്കത്തിന് ഒടുവിൽ 20 മില്യൺ യൂറോക്ക് ഗ്രീസ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്ലറ്റികോ മാഡ്രിഡിൽ സ്ഥിരകരാറിൽ തിരിച്ചെത്തുക ആയിരുന്നു. തുടർന്ന് ആണ് താരം അത്ലറ്റികോ മാഡ്രിഡ് ആരാധകരോട് താൻ സൃഷ്ടിച്ച നഷ്ടങ്ങൾക്ക് മാപ്പ് പറഞ്ഞത്. കളത്തിലും താൻ അതിനു പരിഹാരം ചെയ്യും എന്നും അത്ലറ്റികോയിൽ തിരിച്ചു എത്തിയതിൽ സന്തോഷം ഉണ്ടെന്നും ഗ്രീസ്മാൻ കൂട്ടിച്ചേർത്തു.