മെസ്സി-റോണാൾഡോ യുഗത്തിലാദ്യമായി സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിൽ ഏറ്റവുമധികം ഗോളടിച്ച് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ലാസിയോ താരം ഇമ്മൊബിലെ സ്വന്തമാക്കി. ഫുട്ബോളിൽ മെസ്സി-റൊണാൾഡോ യുഗത്തിൽ ഇതാദ്യമായാണ് സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗോൾഡൻ ബൂട്ട് നേടുന്നത് മെസ്സിയും റോണാൾഡോയും അടങ്ങുന്ന ലാ ലീഗ താരങ്ങളായിരുന്നു. . യൂറോപ്യൻ ഗോൾ വേട്ടക്കാരെ വിലയിരുത്തുമ്പോൾ ഇരു താരങ്ങളുടെയും വ്യക്തമായ ആധിപത്യം പ്രകടമായിരുന്നു.

2009/10 സീസണിൽ മെസ്സി ഗോൾഡൻ ബൂട്ട് നേടിയപ്പോൽ 2010-11 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ജേതാവ്. പിന്നീട് രണ്ട് സീസണുകളിൽ മെസ്സി ജേതാവായപ്പോൾ 2013-14 സീസണിൽ സുവാരസിനൊപ്പം ഗോൾഡൻ ബൂട്ട് പങ്കിട്ടു റോണാൾഡോ. 2014-15 സീസണിൽ റോണാൾഡോയും 2015-16 സീസണിൽ ലുയിസ് സുവാരസും ഗോൾഡൻ ബൂട്ട് നേടി. അപ്പോളും ലാ ലീഗ വിട്ട് ഗോൾഡൻ ബൂട്ട് പോയിരുന്നില്ല. 2016-17 സീസൺ മുതൽ കഴിഞ്ഞ സീസൺ വരെ തുടർച്ചയായ മൂന്ന് വട്ടവും ഗോൾഡൻ ബൂട്ട് ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 36 ഗോളടിച്ചാണ് യൂറോപ്യൻ ഗോൾഡൻ ബൂട്ട് മെസ്സി സ്വന്തമാക്കിയത്.

ഇത്തവണ ഗോൾഡൻ ബൂട്ട് ഇല്ലെങ്കിലും ഗോളടിയിൽ ഒട്ടും പിന്നിലല്ല മെസ്സിയും റോണാൾഡോയും. യുവന്റസിന് വേണ്ടി റോണാൾഡോ 31 ഗോളടിച്ചപ്പോൾ ബാഴ്സക്ക് വേണ്ടി 25 ഗോളടിച്ച് ലാ ലീഗയിലെ ടോപ്പ് സ്കൊററാണ് മെസ്സി. 2007നു ശേഷം ആദ്യമായാണ് ഇറ്റലിയിലേക്ക് യൂറോപ്യൻ ഗോൾഡൻ ബൂട്ട് എത്തുന്നത്. അന്ന് റോമക്ക് വേണ്ടി ഫ്രാൻസെസ്കോ ടോട്ടിയായിരുന്നു യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടിയത്. ഇറ്റലിയിൽ ഇത്തവണയും ഗോൾഡൻ ബൂട്ട് എത്തുന്നത് റോമിലാണ്, പക്ഷേ സിറ്റി റൈവൽസായ ലാസിയോയിലേക്കാണെന്ന് മാത്രം. യൂറോപ്പിനൊപ്പം ഇറ്റലിയിലേയും ടോപ്പ് സ്കോറർ ആയ ഇമ്മൊബിലെ സീരി എയിലെ എക്കാലത്തെയും ടോപ്പ് സ്കോറർമാരിൽ ഒരാളായി മാറിയീരിക്കുകയാണ്.