ഗവി ബാഴ്‌സലോണയിൽ അത്ഭുതങ്ങൾ കാണിക്കുന്നത് തുടരും, പുതിയ കരാർ ഉടൻ ഒപ്പുവെക്കും

യുവതാരം ഗവി അടുത്തു തന്നെ ബാഴ്‌സലോണയിൽ കരാർ പുതുക്കും. താരവുമായി ക്ലബ്ബ് നേരത്തെ തന്നെ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ക്ലബ്ബിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണവും മറ്റ് താര കൈമാറ്റങ്ങളിൽ ശ്രദ്ധിക്കേണ്ടത് കാരണവും കരാർ പുതുക്കുന്നത് നീട്ടി വെക്കുകയായിരുന്നു. താരത്തിന് പതിനെട്ട് വയസ് തികയാതെ നീണ്ട കാലത്തെക്കുള്ള കരാർ ഒപ്പിടാൻ സാധിക്കില്ല എന്നതും കാരണമായി. ഓഗസ്റ്റ് മാസം താരത്തിന് പതിനെട്ട് വയസ് തികഞ്ഞിരുന്നു. ഈ വാരം തന്നെ പുതിയ കരാറിൽ താരം ഒപ്പിട്ടെക്കും എന്നാണ് മുണ്ടോ ഡിപോർടിവോ നൽകുന്ന സൂചനകൾ.

ഗവി

ഒരു ബില്യൺ യൂറോ ആവും റിലീസ് ക്ലോസ് ആയി ചേർക്കുക. മറ്റ് യുവതാരങ്ങൾക്കും ഉയർന്ന റിലീസ് ക്ലോസ് ആണ് ബാഴ്‌സലോണ കരാറിൽ ചേർത്തിരിക്കുന്നത്. അതേ സമയം ലിവർപൂൾ അടക്കമുള്ള പ്രിമിയർ ലീഗ് ടീമുകളും ബയേണും താരത്തിന് പിറകെ ഉണ്ടായിരുന്നു. സെപ്റ്റംബർ അവസാന വാരം ദേശിയ ടീമിന്റെ മത്സരങ്ങൾക്ക് പിരിയുന്നതിന് മുൻപ് കരാർ ഒപ്പിടാൻ ആയിരുന്നു ബാഴ്‌സയുടെ നീക്കം.