“ബാഴ്‌സയിൽ കരിയർ പടുത്തുയർത്തുക തന്റെ ചിരകാലാഭിലാശം” ഗവി

ബാഴ്‌സയിൽ തന്നെ തുടരാൻ ആണ് തീരുമാനം എന്നും മാറ്റ് സാധ്യതകളെ പരിഗണിക്കുന്നില്ലെന്നും ഗവി. ടീമുമായുള്ള തന്റെ പുതിയ കരാറിൽ ഒപ്പിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു യുവതാരം. നാല് വർഷത്തെ കരാർ ആണ് ഗവിക്ക് ബാഴ്‌സ നൽകിയിരിക്കുന്നത്. “ഇന്ന് താൻ വളരെ സന്തോഷവാനാണ്, തന്റെ ബാല്യകാല സ്വപനങ്ങളിൽ ഒന്ന് ഇന്ന് സാധ്യമായി. ബാഴ്‌സയിൽ തന്നെ തുടരുന്നതിൽ തനിക്കോ കുടുംബത്തിനോ തന്റെ ഏജന്റുമാർക്കോ ഒരു സംശയവും ഇല്ലായിരുന്നു.” ഗവി പറഞ്ഞു.

ഗവി

തന്റെ വളർച്ചയിൽ നിർണായകമായ ലാ മാസിയയോടും താരം നന്ദി അറിയിച്ചു. ലാ മാസിയായിലെ ഷെഫ് മുതൽ പന്ത് തട്ടാൻ പഠിപ്പിക്കുന്ന കോച്ച് വരെ തന്നെ സഹായിച്ചിട്ടുണ്ടെന്നും അവരോട് താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും താരം കൂടിച്ചേർത്തു.

“ടീമിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ ഒരിക്കലും മറക്കില്ല” താരം തുടർന്നു, “ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിന് വേണ്ടി അവരുടെ ഫാൻസിന് മുന്നിൽ വെച്ചു നേടിയ ഗോൾ എന്നും തന്റെ മനസിൽ ഉണ്ടാവും”.