ഇത് മെസ്സി തന്നെയാണോ ? ബാഴ്സലോണയിലെ മെഴുക് പ്രതിമക്കെതിരെ ആരാധകർ രംഗത്ത്

Img 20201205 131135
- Advertisement -

ബാഴ്സലോണയിലെ ലയണൽ മെസ്സിയുടെ മെഴുക് പ്രതിമക്കെതിരെ ആരാധകർ രംഗത്തെത്തി. ഇത് മെസ്സി തന്നെയാണോ, ഫുട്ബോൾ കാണാത്ത ആളുകളാണോ മെഴുക് പ്രതിമ ഉണ്ടാക്കിയത് എന്നെല്ലാമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിക്കുന്നത്. ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോൾ സെലിബ്രേഷനാണ് മെഴുകിൽ ഉണ്ടാക്കിയതെങ്കിലും താരത്തിന്റെ മുഖവുമായി വല്ല്യ സാമ്യം പ്രതിമയ്ക്കില്ല.

മെസ്സിയല്ല ഇത് ആറോൺ റാംസെയാണെന്ന് പറയുന്ന ആരാധകരും സമുഹമാധ്യമങ്ങളിൽ ഉണ്ട്. ഹോളിവുഡ് താരം സാം റോക്വെൽ, പ്രതിരോധ താരം മുസ്താഫി എന്നിവരുടെ മുഖഛായ മെഴുക് പ്രതികയ്ക്കുണ്ടെങ്കിലും ഇത് തങ്ങളുടെ മിശിഹാ അല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

ബാഴ്സലോണയിലെ വാക്സ് മ്യൂസിയത്തിൽ മറ്റ് കായികതാരങ്ങളായ മൈക്കൽ ജോർദാൻ, റാഫേൽ നദാൽ, സെറീന വില്ല്യംസ് എന്നിവരുടെ മെഴുക് പ്രതിമകളുമുണ്ട്. മെഴുക് പ്രതിമയെക്കുറിച്ച് വിവാദങ്ങൾ കൊഴുക്കുമ്പോളും മ്യൂസിയം അധികൃതർ പ്രതികരിച്ചിട്ടില്ല. എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുപ്രസിദ്ധമായ പ്രതിമയുടെ അത്രക്ക് മോശമല്ല മെസ്സിയുടെ ഈ മെഴുക് പ്രതിമ എന്നും മെസ്സി ആരാധകർ പറയുന്നുണ്ട്.

Advertisement