“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉയർച്ചയിൽ കവാനിക്ക് വലിയ പങ്കുവഹിക്കാൻ ആകും”

Edinson Cavani Manchester United Celebration
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാഭ കാലത്തേക്കുള്ള തിരിച്ചുവരവിൽ പ്രധാന പങ്കുവഹിക്കുന്ന ഒരാളായി കവാനിക്ക് മാറാൻ കഴിയും എന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ടിം കാഹിൽ. കവാനിയുടെ ഇതുവരെയുള്ള പ്രകടനങ്ങൾ ഒരു സൂചന മാത്രമാണെന്നും അദ്ദേഹം യുണൈറ്റഡ് ടീമിനെ മാറ്റുമെന്നും കാഹിൽ പറയുന്നു. ഗോൾ അടിക്കാൻ അറിയുന്ന താരമാണ് കവാനി. ഗോൾ അടിക്കാൻ ഗോൾ പോസ്റ്റ് നോക്കേണ്ട കാര്യം കവാനിക്ക് ഇല്ല. അദ്ദേഹത്തിന് ഗോൾ എവിടെയാണ് എന്ന് അറിയാം. കാഹിൽ പറഞ്ഞു.

പ്രായം ഉണ്ട് എങ്കിലും ഡിഫൻഡർമാർക്ക് ഇപ്പോഴും കവാനിക്ക് സമയമോ സ്പെയ്സോ നൽകാൻ ധൈര്യമുണ്ടാകില്ല. അതു മുതലെടുക്കാൻ അദ്ദേഹത്തിന് അറിയാം. ഒരു സഹതാരത്തിന്റെ ടാർഗറ്റിനു പുറത്തേക്ക് പോകുന്ന പന്ത് ഹെഡ് ചെയ്ത് വലയിൽ എത്തിക്കാൻ കവാനിക്ക് ആകും എന്നും കാഹിൽ പറഞ്ഞു. സൗതാമ്പ്ടണ് എതിരായ മത്സരം കവാനി ഒറ്റയ്ക്ക് ആണ് മാറ്റിയത്. കവാനി സീസൺ തുടക്കം മുതൽ നല്ല സൂചനകൾ നൽകുന്നുണ്ടായിരുന്നു എന്നും കാഹിൽ പറഞ്ഞു.

Advertisement